Back To Top

October 8, 2024

അറിയിപ്പ്

By

പിറവം : പിറവം മുനിസിപ്പാലിറ്റി പരിധിയിൽ പിറവം വില്ലേജിൽ നടന്നു വരുന്ന ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായി പിറവം മുനിസിപ്പാലിറ്റി 15,16,17, 18 എന്നീ വാർഡുകളിൽ ഡിജിറ്റൽ റീ സർവ്വേ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി 10.10. 2024 വ്യാഴാഴ്ച്ച 11.00 മണിക്ക് മുളക്കുളം സഹകരണ സംഘം ബാങ്ക് ഓഡിറ്റോറിയത്തിൽ ഡിജിറ്റൽ റീസർവ്വേ സംബന്ധിച്ച സർവ്വേ സഭ നടത്തുന്നതാണ്. മേൽ പറഞ്ഞ വാർഡുകളിലെ പരിധിയിൽ വരുന്ന പൊതുജനങ്ങൾ ഈ സർവ്വേ സഭയിൽ പങ്കെടുക്കേണ്ടതും സർവ്വേ സംബന്ധമായ സംശയങ്ങൾ ദൂരികരിക്കാവുന്നതുമാണ്.

 

പിറവം റിസർവ്വേ സൂപ്രണ്ടിനു വേണ്ടി ഹെഡ് സർവ്വേയർ, പിറവം ഡിജിറ്റൽ റീ സർവ്വേ, ക്യാമ്പ് ഓഫീസ്, ഇറിഗേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവ്, കൊള്ളിക്കൽ.

Prev Post

മാമ്മലശ്ശേരി, കട്ടേമലയിൽ കെ. എൻ സുരേന്ദ്രൻ (54) നിര്യാതനായി.

Next Post

പിറവം വലിയ പള്ളിൽ കല്ലിട്ട പെരുന്നാൾ: ചാലാശ്ശേരി തറവാട്ടിലേക്ക് അഞ്ചേകാലും കോപ്പും നൽകി…

post-bars