ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ മേഖല സമ്മേളനം .
പിറവം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ
തൃപ്പൂണിത്തറ ,മുളന്തുരുത്തി മേഖല വാർഷിക സമ്മേളനം മുളന്തുരുത്തി ടി. എം ജേക്കബ് മെമ്മോറിയൽ ഹാളിൽ വെച്ച് ജില്ലാ പ്രസിഡൻ്റ് സജി മാർവ്വൽ ഉദ്‌ഘാടനം ചെയ്തു. . മേഖല പ്രസിഡൻ്റ് റെജി അബിയാസ് അധ്യക്ഷത വഹിച്ചു. സംഘടന വിശദീകരണം ജില്ലാ സെക്രട്ടറി രജീഷ് എ.എ , വിദ്യാഭ്യാസ അവാർഡുകൾ ജില്ലാ ട്രഷറർ എൽദോ ജോസഫ് നിർവ്വഹിച്ചു. ഫോട്ടോഗ്രാഫി അവാർഡുകൾ ജില്ലാ വൈസ് പ്രസിഡൻ്റ് മിനോഷ് ജോസഫ് നിർവ്വഹിച്ചു. സംഘടനയിലെ സീനിയർ അംഗത്തെആദരിക്കുകയും, വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ചവരേയും ആദരിച്ചു. മേഖല സെക്രട്ടറി പ്രശാന്ത് വിസ്മയ , ട്രഷറർ ബെന്നീസ് അരയൻകാവ്, എ.സി അലക്സ്, ശിവകുമാർ , രാജേഷ് ട്വിൻ ഐസ് , രമണൻ വർണ്ണ, സജി.കെ ബി , സുരേഷ് ട്വിൻ ഐസ്, പ്രദീപ് ചൈത്ര , പ്രശോഭ് വൃന്ദ , ശ്യാം. പി.ജി എന്നിവർ ആശംസകൾ അറിയിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് പ്രശാന്ത് വിസ്മയ ,സെക്രട്ടറി ബെന്നീസ് അരയൻകാവ്,ട്രഷറർ എ.സി അലക്സ് എന്നിവരെ തിരഞ്ഞെടുത്തു .
ചിത്രം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ
തൃപ്പൂണിത്തറ ,മുളന്തുരുത്തി മേഖല വാർഷിക സമ്മേളനം ജില്ലാ പ്രസിഡൻ്റ് സജി മാർവ്വൽ ഉദ്‌ഘാടനം ചെയ്യുന്നു.