Back To Top

October 5, 2024

കേരള എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാബുജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ ബാബുജിയൻ ഫെസ്റ്റ് 2024 ആരംഭിച്ചു. 

By

കൂത്താട്ടുകുളം : കേരള എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാബുജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ ബാബുജിയൻ ഫെസ്റ്റ് 2024 ആരംഭിച്ചു.

 

53 സ്കൂളുകൾ പങ്കെടുക്കുന്ന ഫെസ്റ്റിന് ആരംഭം വെച്ചുകൊണ്ട് ടാക്സി സ്റ്റാൻഡിൽ സമീപത്തു നിന്നും ആരംഭിച്ച വിളംബര ജാഥ കൂത്താട്ടുകുളം സ്റ്റേഷൻ ഓഫീസർ വിൻസന്റ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.

 

അമ്മൻകുടവും കൊട്ടക്കാവടിയും ചെണ്ടമേളവും ശിങ്കാരിമേളവും എല്ലാം വിളംബര ജാഥയ്ക്ക് കൂടുതൽ ദൃശ്യ മികവ് പകർന്നു.

ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിളംബരജാഥ

ബാബുജി സ്കൂൾ ക്യാമ്പസിൽ സമാപിച്ചു.

 

സ്കൂൾ ക്യാമ്പസിൽ നടന്ന യോഗം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. കെ ഇ എസ് ചെയർപേഴ്സൺ സ്വപ്ന എൻ നായർ അധ്യക്ഷത വഹിച്ചു. കെ ഇ എസ് ജനറൽ മാനേജർ മേരി സാമുവൽ സ്വാഗതം പറഞ്ഞു ചടങ്ങിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജീഷ് ഷാനവാസ്, കെ ഇ എസ് മുൻ ചെയർമാൻ വി.എ.കുര്യാച്ചൻ, കെ ഇ എസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ ഇനം കലാപരിപാടികൾ നടന്നു.

 

 

നാളെ നടക്കുന്ന സമാപനയോഗം കെ എസ്‌ എസ് രക്ഷാധികാരി ഡെയ്സി ജേക്കബ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വച്ച് വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.

 

ഫോട്ടോ : ബാബുജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന ബാബുജിയൻ ഫെസ്റ്റ് 2024 അനുവദിച്ചു നടന്ന വിളംബര ജാഥ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിൻസന്റ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

Prev Post

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. ഹോസ്പിറ്റലിൽ മുന്നിൽ ധർണ്ണ നടത്തി

Next Post

വാഹന അപകടത്തിൽ മരണമടഞ്ഞ എട്ടു വയസ്സുകാരി ആരാധ്യ അരുണിന്റെ സംസ്കാരം നടത്തി.

post-bars