പിറവം വലിയ പള്ളി ശിലാസ്ഥാപനപ്പെരുന്നാൾ
പിറവം : പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്രീഡറലിലെ ശിലസ്ഥാപനപ്പെരുന്നാൾ ഒക്ടോബർ 7,8 (തിങ്കൾ,ചൊവ്വ) തീയതികളിൽ ആഘോഷിക്കുകയാണ്. പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് കാർമ്മികത്വം മുഖ്യ കാർമ്മികത്വം വഹിക്കും.
7-ാം തിയതി തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരം
8.00 ന് വചനശുശ്രൂഷ ,8.30 ന് ആശീർവ്വാദം ,8-ാം തിയതി തിങ്കളാഴ്ച രാവിലെ 7.30 ന് പ്രഭാതനമസ്കാരം ,8.30 ന് വി.കുർബ്ബാന , 10.00ന് പ്രസംഗം ,10.30ന് പ്രദക്ഷിണം ( പള്ളിക്ക് ചുറ്റും) ,11.00ന് ആശീർവ്വാദം. 11.10ന് അഞ്ചേകാലും കോപ്പും നൽകൽ, 11.30ന് നേർച്ചസദ്യ, 12.00ന കൊടി ഇറക്കൽ.