മണീടിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി.
പിറവം : മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ ബൂത്ത് കേന്ദ്രങ്ങളിൽ ബൂത്ത് കോൺഗ്രസ് കമ്മറ്റികൾ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി. മഹാത്മജി കോൺഗ്രസ് പ്രസിഡന്റ് ആയതിൻടെ 100 ആം വാർഷികം ദേശ രക്ഷ പ്രതിജ്ഞ, ഗാന്ധിജി യുടെ ലെഖു ജീവ ചരിത്ര വായന,വൈഷ്ണവ ജനതോ പ്രാർത്ഥന ഗീതം ആലാപനം, പുഷ്പാർച്ചന, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പരിപാടികളോടെമണീട് മണ്ഡലത്തിലെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഗാന്ധി ജയന്തി ആഘോഷിച്ചു.
ആഘോഷങ്ങൾക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് ജോബ്, കെ കെ സോമൻ, വി ജെ ജോസഫ്, പോൾ വർഗീസ് , തുടങ്ങിയവർ നേതൃത്വം നൽകി.