ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വ പരിപാടികൾക്ക് തുടക്കം കുറിച്ച് ഇലഞ്ഞി സെന്റ് ഫിലോമിനാസ് .
പിറവം : ഗാന്ധി ജയന്തിയും , ശുചിത്വ വാരാഘോഷത്തിനും തുടക്കം കുറിച്ച് ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ. പരിപാടികളുടെ ഉദ്ഘാടനം ഫാ . ഡോ. ജോൺ എർണ്യാകുളത്തിൽ നിർവഹിച്ചു. ജോജു ജോസഫിന്റെ അധ്യക്ഷതിയിൽ കൂടിയ യോഗത്തിൽ രഞ്ജിനി കെ.വി., ഡോണ സുധീഷ്, മരിയ സൂസൻ , എൽദോ എന്നിവർ പ്രസംഗിച്ചു. സ്കൂളും, പരിസരവും, പൊതു വഴികളും കുട്ടിയേക്കാൾ ശുചീകരിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടന്ന് വൈസ് പ്രിൻസിപ്പൽ ജാസ്മിൻ ജേക്കബ് അറിയിച്ചു.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ , ഗാന്ധി ജയന്തിയും , ശുചിത്വ വാരാഘോഷ പരിപാടികളുയും ഉദ്ഘാടനം ഫാ . ഡോ. ജോൺ എർണ്യാകുളത്തിൽ നിർവഹിക്കുന്നു.