വീട്ടിലേക്കുള്ള വഴി തുറന്നു.. ചാലക്കുടി എം.പി. ബെന്നി ബഹനാൻ്റെ ഇടപെടൽ.
കോലഞ്ചേരി :താമസ വീട്ടിലേക്കുള്ള വഴിയടഞ്ഞത് മൂലം ബുദ്ധിമുട്ട് സഹിച്ച കുടുംബത്തിന് ആശ്വാസമായി. കൊച്ചി – ധനുഷ്കോടി ദേശീയ പാതയ്ക്ക് സമീപം പുതപ്പനത്ത് താമസ്സിച്ച് വന്ന പൂതൃക്ക കൃഷി ഓഫീസറിനും കുടുംബത്തിനുമാണ് മാസങ്ങളുടെ ദുരിതത്തിന് ശേഷം വീട്ടിലേക്കുള്ള പാത തുറന്ന് കിട്ടുന്നത്. വീട്ടിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം പാടെ നിഷേധിച്ച് ദേശീയ പാത വികസന പ്രവൃത്തികൾ നടത്തിയ വന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.ദേശീയ പാത വികസന നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുന്നതുമായും അപകടങ്ങൾ വർദ്ധിക്കുന്നതുമായും ബന്ധപ്പെട്ട് തിങ്കളാഴ്ച്ച പുത്തൻകുരിശ് ടി.ബിയിൽ ചാലക്കുടി എം.പി. ബെന്നി ബഹനാൻ്റെ നേതൃത്വത്തിൽ ദേശീയ പാത വികസന നിർമ്മാണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് കൂട്ടിയിരുന്നു. ഈ യോഗത്തിൽ വച്ചാണ് ദീപികയിൽ വന്ന വാർത്ത റിപ്പോർട്ടർ എം.പി.യുടെ ശ്രദ്ധയിൽ പ്പെടുത്തിയത്. ഉടൻ തന്നെ വിഷയം അസിസ്റ്റൻ്റ് ഹൈവെ എൻജിനീയറെ ധരിപ്പിച്ചു. സ്ഥലത്ത് വന്ന് സ്ഥിതിഗതികൾ മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇന്നലെ രാവിലെയോടെ കാനയ്ക്ക് മേൽ സ്ലാബുകൾ നിരത്തി വീട്ടിലേക്കുള്ള വഴി തുറന്ന് കൊടുക്കുകയായിരുന്നു. ഇതോടെ വാഹനമുൾപ്പടെ താമസ വീട്ടിലേക്ക് കയറ്റുവാൻ കുടുംബത്തിനായിട്ടുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാത വികസനം ഇഴഞ്ഞ് നീങ്ങുന്നത് മൂലം ഇതിലൂടെയുള്ള വാഹന യാത്രക്കാരും,റോഡിന് വശങ്ങളിൽ താമസിച്ച് വരുന്നവരുമെല്ലാം മാസങ്ങളായി കടുത്ത ബുദ്ധിമുട്ട് സഹിച്ച് വരികയാണ്.
(സജോ സക്കറിയ ആൻഡ്രൂസ് -കോലഞ്ചേരി.)
ഫോട്ടോ: 1.ദീപികയിൽ വന്ന വാർത്ത ഫോട്ടോ.
ഫോട്ടോ:2. വീട്ടിലേക്കുള്ള വഴി സ്ലാബിട്ട് തുറന്ന് കൊടുത്ത നിലയിൽ.
Get Outlook for Android