മണീട് വ്യാപാരി വ്യവസായി കുടുംബ സംഗമം നടത്തി.
പിറവം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണീട് യൂണിറ്റ് പൊതുസമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബെന്നി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബസംഗമം ഉദ്ഘാടനം മണീട് പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് നിർവഹിച്ചു. ജില്ലാ ട്രഷറർ സി.എസ്. അജ്മൽ, കെ.എസ്. മാത്യു, ഗ്രാമ പഞ്ചായത്ത് അംഗം മീനു മോൻസി , ഭാരവാഹികളായ ജിറ്റി ജോൺ, സോണി ആന്റണി , റോയി കുഴിക്കാട്ടുകുഴി , പ്രീത സുനിൽ, കെ.ആർ. മധു, ജയറാം കെ.പി., മനോജ് എൻ.പോൾ തുടങ്ങിയവർ സംബന്ധിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ചു വിവിധ കലാകായിക മത്സരങ്ങൾ നടത്തി.
ചിത്രം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണീട് യൂണിറ്റ് പൊതുസമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു.