എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
പിറവം : എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് സ്വച്ഛത ഹി സേവ ക്യാമ്പയിൻ പ്രചരണത്തിൻ്റെ ഭാഗമായി പഞ്ചായത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ അണിയിച്ചൊരുക്കിയ ഫുഡ് ഫെസ്റ്റിവൽ എല്ലാതരത്തിലും മികച്ച നിലവാരം പുലർത്തി. ശുചിത്വത്തെ കുറിച്ച് പൊതു ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തുകൾതോറും ഇത്തരം പരിപാടികൾ നടത്തപ്പെടുന്നത് പഞ്ചായത്ത് പ്രസിഡൻറ് കെ. ആർ ജയകുമാർ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സാലി പീറ്റർ, സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ജൂലിയ ജയിംസ്, ബോബൻ കുര്യാക്കോസ്, മെമ്പർമാരായ ജോഹർ എം. ചാക്കോ, എം .ആശിഷ് , ഷേർളി രാജു, ആദർശ് സജികുമാർ, ലിസി സണ്ണി,ബീനാ രാജൻ, അഡ്വ സുചിത്ര , കെ.ജി. രവീന്ദ്രനാഥ് പഞ്ചായത്ത് സെക്രട്ടറി മഞ്ജു , വി. ഇ ഒ ഹരീഷ് മറ്റ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു തുടർന്ന് സിഗ്നേച്ചർ ക്യാമ്പയിനും ഹരിത കർമ്മ സേന അംഗങ്ങളുടെ ഫ്ലാഷ് മോബും നടന്നു
ചിത്രം : എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിവൽ പഞ്ചായത്ത് പ്രസിഡൻറ് കെ. ആർ ജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.