പിറവം ഉപജില്ലസ്കൂൾ കലോത്സവം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
പിറവം: പിറവം ഉപജില്ലസ്കൂൾ കലോത്സവം സ്വാഗതസംഘം ഓഫീസ്
രാമമംഗലം ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് മേരി എൽദോ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
ജിജോ ഏലിയാസ് , ആലീസ് ജോർജ്, ഷൈജ ജോർജ് , മറ്റു ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , സ്കൂൾ മാനേജർ അജിത്ത് കല്ലൂർ , ജനറൽ കൺവീനർ സിന്ധു പീറ്റർ പിടിഎ , എം പി ടി എ ഭാരവാഹികൾ അധ്യാപകർ സ്വാഗതസംഘം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
2024 നവംബർ 13,14,15 തീയതികളിൽ പിറവം ഉപജില്ലയിലെ 60 ഓളം സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന
സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സജീവ് എം പി അറിയിച്ചു
ചിത്രം: പിറവം ഉപജില്ലസ്കൂൾ കലോത്സവം സ്വാഗതസംഘം ഓഫീസ്
രാമമംഗലം ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി സ്റ്റീഫൻ ഉദ്ഘാടനം ചെയ്യു
ന്നു