വിമുക്തഭടന്മാരുടെ കുടുംബ സംഗമം നാളെ
പിറവം: നാഷണൽ എക്സ് സർവീസ് മെൻ കോ- ഓഡിനേഷൻ കമ്മിറ്റി പിറവം യൂണിറ്റിൻ്റെ കുടുംബ സംഗമവും, ഓണാഘോഷവും നാളെ (,29-.9-.24) നടക്കും. രാവിലെ പത്തിന് പാഴൂർ യുദ്ധസ്മാരകത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യൻ നേവി ക്യാപ്ടൻ ജയ്സൺ പോൾ തൈക്കാട്ടിൽ നിർവഹിക്കും.ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തവരെ പ്രത്യേകം ആദരിക്കും. ഇതിനൊപ്പം വിദ്യാഭ്യാസ പുരസ്കാര വിതരണവും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച യൂണിറ്റിലെ അംഗങ്ങളെ ആദരിക്കുകയും ചെയ്യും. തിരുവാതിര, കോൽകളി ,നാടൻ പാട്ട് മത്സരവും നടക്കും. തുടർന്ന് ഓണ സദ്യ.