കക്കാട് വെൽനെസ്സ് സെൻറർ ഉദ്‌ഘാടനം നാളെ
പിറവം : പിറവം നഗരസഭ കക്കാട് അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻറർ ഉദ്‌ഘാടനം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നഗരസഭ ചെയർ പേഴ്സൺ ജൂലി സാബു ഉദ്‌ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംബന്ധിക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷൈനി ഏലിയാസ് സ്വാഗതവും, വാർഡ് കൗൺസിലർ ഷൈബി ബിജു നന്ദിയും രേഖപ്പെടുത്തും. എല്ലാ പ്രവർത്തി ദിവസവും, ഉച്ചക്ക് 2 മണി മുതൽ 7 മണി വരെ ഒരു മെഡിക്കൽ ഡോക്ടറുടെ സേവനവും ,സ്റ്റാഫ് നേഴ്സ്, ഫർമസി സൗകര്യം , ബി.പി. , ഷുഗർ ചെക്കിങ്, മൈനർ ഡ്രസ്സിങ് സൗകര്യവും ഹെൽത്ത് സെന്റററിൽ ലഭ്യമാണ് .