സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൻ്റെ പ്രാദേശീക സംഘാടക സമിതി യോഗം കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു.
കോലഞ്ചേരി :സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൻ്റെ പ്രാദേശീക സംഘാടക സമിതി യോഗം കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അൻവർ അലി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി ആർ പ്രകാശ്, ടി പി വർഗീസ്, ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, അധ്യാപക സംഘടനാ ഭാരവാഹികളായ എൽ മാഗി, ഡാൽമിയ തങ്കപ്പൻ, ബെൻസൺ വർഗീസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി ആർ വിശ്വപ്പൻ, ജൂബിൾ ജോർജ് എന്നിവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
നവംബർ നാല് മുതൽ 11 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, കടയിരുപ്പ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സെന്റ് പീറ്റേഴ്സ് സ്കൂളിൽ ആൺകുട്ടികളുടെയും പെൺ കുട്ടികളുടെയും ബോൾ ബാഡ്മിന്റൺ, വുഷു മത്സരങ്ങളും കടയിരുപ്പിൽ ബോക്സിംഗ് മത്സരങ്ങളും നടക്കും. കോലഞ്ചേരിയിൽ 1752 ഉം കടയിരുപ്പിൽ 714 ഉം മത്സരാർത്ഥികളുണ്ടാകും.
Get Outlook for Android