Back To Top

September 24, 2024

പണം കൊടുക്കാതെ മദ്യം എടുത്ത് മുങ്ങാൻ പൊലീസുകാരൻ്റെ ശ്രമം. പിടിച്ച് നിർത്താൻ ശ്രമിച്ച വനിതാ ജീവനക്കാരി ഉൾപ്പെടെയുള്ളവർക്ക് മർദ്ധനം

By

 

കോലഞ്ചേരി /പട്ടിമറ്റം: പണം കൊടുക്കാതെ മദ്യം എടുത്ത് മുങ്ങാൻ ശ്രമിച്ച പൊലീസുകാരനെ പിടിച്ച് നിർത്താൻ ശ്രമിച്ച വനിതാ ജീവനക്കാരി ഉൾപ്പെടെയുള്ളവർക്ക് മർദ്ധനവും ശകാരവർഷവും . സംഭത്തെ തുടർന്ന് കളമശ്ശേരി പൊലീസ് ക്യാമ്പിലെ ഡ്രൈവറും പട്ടിമറ്റം സ്വദേശിയുമായ ഗോപിയെ കുന്നത്തുനാട് പൊലിസ് അറസ്റ്റ് ചെയ്തു. കൗണ്ടറിലുണ്ടായിരുന്ന മാനേജറായ യുവതിയെ കയറി പിടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്.

പട്ടിമറ്റത്ത് പ്രവർത്തിക്കുന്ന ബീവറേജ് ഔട്ട്ലെറ്റിൽ ഞായറാഴച്ച രാവിലെ 10.45 നാണ് സംഭവം. മദ്യം വാങ്ങിക്കാനെത്തിയ ഗോപി കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയോട് മോശമായി പെരുമാറുകയും പണം നൽകാതെ മദ്യകുപ്പിയുമായി ഓടാൻ ശ്രമിക്കുകയും ചെയ്തതോടെ മറ്റ് ജീവനക്കാർ ഇടപ്പെടുകയായിരുന്നു. പുറത്തിറങ്ങി ബീവറേജിൻ്റെ ഷട്ടർ താഴ്ത്തി രക്ഷപെടാനായിരുന്നു ശ്രമം. അതിനിടയിൽ പിടിക്കാൻ ശ്രമിച്ച ജീവനക്കാരേയും മർദ്ധിച്ചതായി പരാതിയുണ്ട്. കുന്നത്തുനാട് പൊലീസ് എത്തി പ്രതിയെ പിടി കൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയങ്കിലും പൊലിസ് പ്രതിയെ വിട്ടയക്കുകയായിരുന്നു.

പിന്നിട് ബീവറേജ് ജീവനക്കാർ പൊലിസിൽ പരായി നൽകുകയും ബീവറേജിൽ നടന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്താക്കുകയും ചെയ്തതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ പൊലീസുകാരനെതിരെ നേരത്തെയും സമാന കേസുകളുള്ളതായി പറയുന്നു.

 

 

Prev Post

പാലച്ചുവട് ഇടപ്പള്ളിച്ചിറ പാങ്ങോട്ടുമലയിൽ പി.ജെ തോമസ് (പാപ്പച്ചൻ – 80) നിര്യാതനായി

Next Post

ദേശീയപാത അടച്ചിട്ട് മരം മുറി. പ്രദേശത്ത് വ്യാപക പ്രതിഷേധം. രാത്രി വൈകിയും ചൂണ്ടിയും…

post-bars