ബി പി സി കോളജിൽ രജതജൂബിലി പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു
പിറവം : ബി പി സി കലാലയത്തിൽ പൂർവ്വ വിദ്യാത്ഥി സംഘടനയായ ഷാഡോസിൻ്റെ രജത ജൂബിലിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികളും മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരുമായി ആയിരത്തോളം പേർ പങ്കെടുത്തു. സംഗമം കോളേജ് മാനേജർ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. സ്ഥാപക പ്രിൻസിപ്പലായ ഷെവ.പ്രൊഫ. ബേബി എം വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. എഡ്യുക്കേഷൻ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറി മുൻ മന്ത്രി ടി.യു.കുരുവിള, മുൻ പ്രിൻസിപ്പൽമാരായ ഡോ.കെ.എം.കുര്യാക്കോസ്, പ്രൊഫ ഡോ.ക്യാപ്റ്റൻ എ.പി.എൽദോ, ഡോ.ടിജി സക്കറിയ എന്നിവർ പങ്കെടുത്തു. പ്രഥമബാച്ച് പൂർവ്വ വിദ്യാർത്ഥികളെ സംഗമത്തിൽ ആദരിച്ചു.. മാധ്യമ പ്രവർത്തനം, സിനിമ,സാഹിത്യം, മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, കോമേഴ്സ്, ഇലക്ട്രാണിക്സ് മുതലായ മേഖലകളിൽ അവാർഡുകളും അംഗീകാരവും നേടിയ പൂർവ്വ വിദ്യാർത്ഥികൾ അനുഭവങ്ങൾ പങ്കുവെച്ചു.. പൂർവ്വവിദ്യാർത്ഥികളുടെ ഗാനമേളയും വിവിധ കലാപരിപാടികളും പരിപാടിയെ വർണ്ണാഭമാക്കി. പ്രിൻസിപ്പൽ ഡോ.ബേബി പോൾ, ഡോ. ഷൈൻ പി എസ്സ്, ഡോ. ജീവ ജോസ്, അനൂപ് ദാസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം നടന്നത്.
ചിത്രം : ബി പി സി കലാലയത്തിൽ പൂർവ്വ വിദ്യാത്ഥി സംഘടനയായ ഷാഡോസിൻ്റെ രജത ജൂബിലിയോടനുബന്ധിച്ച് നടത്തിയ സംഗമം കോളേജ് മാനേജർ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യുന്നു.