Back To Top

September 23, 2024

തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസില്‍ തിരക്കു കാരണം രണ്ട് യാത്രക്കാർ കുഴഞ്ഞു വീണു.

By

പിറവം : തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസില്‍ തിരക്കു കാരണം രണ്ട് യാത്രക്കാർ കുഴഞ്ഞു വീണു.ജനറല്‍ കംപാർട്ട്മെന്റില്‍നിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്.

 

പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകള്‍ കുഴഞ്ഞു വീണതെന്നു സഹയാത്രികർ പറഞ്ഞു. യാത്രക്കാർ ഇവർക്ക് പ്രഥമ ശുശ്രൂഷ നല്‍കി.

 

ഓണാവധി കഴിഞ്ഞതിനാല്‍ വലിയ തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്. ആവശ്യത്തിനു ട്രെയിനുകളില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

 

വേണാട് എക്സ്പ്രസില്‍ അവസാന ആറ് കംപാർട്ടുമെന്റുകളില്‍ ആളുകള്‍ക്ക് കയറാൻ പോലുമാകാത്ത തിരക്കാണ്. തിരക്കിനിടയില്‍ പലർക്കും പരുക്ക് പറ്റുന്നുണ്ട്. യാത്രാ ദുരിതം മാറാൻ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.

Prev Post

ശ്രീ നാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു

Next Post

ബി പി സി കോളജിൽ രജതജൂബിലി പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു

post-bars