വില്ലജ് ഓഫീസിൽ നാഥനില്ല- വില്ലജ് തല കമ്മറ്റി ബഹിഷ്‌ക്കരിച്ചു അംഗങ്ങൾ .
പിറവം : പിറവം വില്ലേജിൽ വില്ലേജ് ഓഫീസർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് വില്ലേജ് യോഗം ബഹിഷ്കരിച്ച് സമിതി അംഗങ്ങൾ . കഴിഞ്ഞ ഒരു മാസമായി വിവിധ വില്ലേജിലെ ഓഫീസർമാർക്കായിരുന്നു ചുമതല . ഇപ്പോൾ ഓണക്കൂർ വില്ലേജ് ഓഫീസർക്ക് ആണ് പിറവം വില്ലേജിന്റെ ചുമതല. എന്നാൽ പ്രധാനപ്പെട്ട വില്ലേജ് ആയ പിറവം വില്ലേജിൽ വില്ലേജ് ഓഫീസർ ഇല്ലാതെ ജനങ്ങൾ നട്ടംചുറ്റുന്ന സാഹചര്യത്തിൽ പിറവത്ത് പുതിയ വില്ലേജ് ഓഫീസറെ നിയമിക്കാതെ വില്ലേജ് തല യോഗങ്ങളിൽ പങ്കെടുക്കേണ്ടത് ഇല്ലെന്ന് അംഗങ്ങളായ സോമൻ വല്ലയിൽ. കെ സി തങ്കച്ചൻ. സോജൻ ജോർജ്. സണ്ണി തേക്കുംമൂട്ടിൽ , തോമസ് തേക്കുമൂട്ടിൽ , സാജു ചേന്നാട്ട് എന്നിവർ തീരുമാനിച്ചു യോഗം ബഹിഷ്കരിച്ചു.
ചിത്രം : പിറവത്ത് വില്ലജ് ഓഫീസർ ഇല്ലാത്തതിൽ പ്രതിഷേധിച്ചു വില്ലജ് കമ്മറ്റി അംഗങ്ങൾ യോഗം ബഹിഷ്‌ക്കരിച്ചപ്പോൾ.