Back To Top

November 24, 2024

കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ പദ്ധതിയായ കാസ്കോ 163 ന്റെ കീഴിൽ കുഴിക്കാട്ടുകുന്നിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സംഭരണ ശാലയിൽ നിന്നും അഞ്ചാമത്തെ കണ്ടെയ്നർ പുറപ്പെട്ടു

By

തിരുമാറാടി : കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ പദ്ധതിയായ കാസ്കോ 163 ന്റെ കീഴിൽ കുഴിക്കാട്ടുകുന്നിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സംഭരണ ശാലയിൽ നിന്നും അഞ്ചാമത്തെ കണ്ടെയ്നർ പുറപ്പെട്ടു. 71 ഇനം ഭക്ഷ്യ ഉൽപ്പനങ്ങളുമായി പുറപ്പെട്ട കണ്ടെയ്നർ കാക്കൂർ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. കുറവലങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോയൽ എന്ന കമ്പനിയുമായി ചേർന്നാണ് കാസ്കോ 163 വിദേശരാജ്യങ്ങളിലേക്ക് ഭക്ഷ്യ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നത്. യുകെ, നെതർലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നത്.

 

40 അടി നീളമുള്ള കണ്ടെയ്നറിൽ ഫ്രോസൺ ടാപ്പിയോക്ക, പാലപ്പം വിത്ത് സ്റ്റൂ, ഇടിയപ്പം, മങ്കോ കട്ട്, ബോളി, സുഖിയൻ, പരിപ്പുവട, ഉഴുന്നുവട ഉൾപ്പെടെയുള്ള കേരളത്തിന്റെ തനത് രുചിക്കൂടങ്ങുന്ന ഉൽപ്പന്നങ്ങളാണ് കയറ്റി അയക്കുന്നത്. എല്ലാ മാസവും കയറ്റുമതി നടത്താൻ കഴിയുന്ന തരത്തിൽ അതിവിപുലമായ സംവിധാനമാണ് കാസ്കോ 163 ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

ഫോട്ടോ : കാസ്കോ 163 ന്റെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സംഭരണ ശാലയിൽ നിന്നും പുറപ്പെടുന്ന അഞ്ചാമത്തെ കണ്ടെയ്നർ കാക്കൂർ സർവീസ് സഹകരണ പ്രസിഡന്റ് അനിൽ ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

Prev Post

പച്ചക്കറി തൈ കിറ്റുകൾ വിതരണം ചെയ്തു.           …

Next Post

വയനാട്ടിലും , പാലക്കാടും യു.ഡി.എഫ്. വിജയം -പിറവത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ളാദ പ്രകടനം…

post-bars