വിദേശത്ത് എം.ബി.ബി.എസ് പഠിക്കുന്നവരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും; എന്‍.എം.സിയുടെ പുതിയ നിയമം ഇങ്ങനെ
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ പുതിയ നിര്‍ദേശം
ഇപ്പോഴിതാ വിദേശത്ത് നിന്നും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (NMC). വിദേശ രാജ്യങ്ങളില്‍ എം.ബി.ബി.എസ് പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ പഠനം ആരംഭിച്ച് 10 വര്‍ഷത്തിനുള്ളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്നാണ് എന്‍.എം.സി നിര്‍ദേശം. ഇത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ പരിശിലീനം നടത്താന്‍ സാധിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
ഫിലിപ്പീന്‍സിലെ ബി.എസ് കോഴ്‌സിനുള്ള അംഗീകാരം 2021 നവംബറില്‍ എന്‍.എം.സി റദ്ദാക്കിയിരുന്നു. ഈ തീരുമാനത്തിന് മുന്‍പ് കോഴ്‌സില്‍ പഠനം നടത്തുകയോ അഡ്മിഷനെടുക്കുകയോ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കാനും എന്‍.എം.സി തീരുമാനിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ തന്നെ പഠനം തുടര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് ഒറ്റത്തവണ ഇളവ്. ഇവര്‍ ഒരു വര്‍ഷം അധികമായി ഇന്റേണ്‍ഷിപ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.