നിരോധിത പുകയിലോല്പനങ്ങളുമായി ഒരാൾ പിടിയിൽ
പിറവം : നിരോധിത പുകയിലോല്പനങ്ങളുമായി പിറവം അഞ്ച് സെൻറ് കോളനി ഭാഗത്ത് പറപ്പാലിൽ വീട്ടിൽ ബേബി (60) യെ പിറവം പോലീസ് പിടികൂടി. ഇയാളിൽ നിന്ന് 1348 പായ്ക്കറ്റ് ഹാൻസ്, 50 പാക്കറ്റ് കൂൾ എന്നിവ പിടികൂടി. ജില്ലാ സ്കൂൾ യുവജനോത്സവം നടക്കുന്ന വേദിക്ക് സമീപമാണ് ഇയാൾ കട നടത്തിയിരുന്നത്. എസ്.ഐമാരായ ആനന്ദ്, കെ.എസ് രാജേഷ്, എസ്.സി.പി.ഒ മാരായ ഷാജി മോൻ , ജീസൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.