Back To Top

September 12, 2024

കൃഷിഭവൻ ആഭിമുഖ്യത്തിൽ 4 ദിവസം നീണ്ടു നിൽക്കുന്ന (11/9/24-14/9/24) ഓണചന്ത

By

എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് -കൃഷിഭവൻ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 4 ദിവസം നീണ്ടു നിൽക്കുന്ന (11/9/24-14/9/24) ഓണചന്ത പേപ്പതി ജംഗ്ഷൻ ൽ വച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. കെ. ആർ ജയകുമാർ ഉത്ഘാടനം ചെയ്തു.പൊതുവിപണി വിലയെക്കാൾ 10%തുക അധികം നൽകി പ്രാദേശിക കർഷകരിൽ നിന്ന് സംഭരിക്കുകയും പൊതുവിപണി വിലയെക്കാൾ 30%വില കുറവിൽ ഗുഭോക്താക്കൾക്ക് ഇടനിലക്കാരില്ലാതെ നേരിട്ടു ലഭ്യമാക്കുന്നതിലൂടെ പൊതുവിപനിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിക്കുന്നു,, കർഷകർക്ക് മെച്ചപ്പെട്ട വില ഇതിലൂടെ ലഭ്യമാകുകയും ചെയ്യുന്നു. എടയ്ക്കാട്ടുവയൽ കൃഷി ഓഫീസർ ഗോപിക എം ചന്ദ്രൻ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാലി പീറ്റർ, സ്റ്റാൻ്റിങ്ങ് കൗൺസിൽ ചെയർമാൻ ബോബൻ കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.ആശിഷ് , കെ.ജി രവീന്ദ്രനാഥ്, ലിസി സണ്ണി ഷേർളി രാജു,ബ്ലോക്ക് മെമ്പർ ജ്യോതി ബാലൻ, കൃഷി അസിസ്റ്റൻ്റുമാരായ കെ ജി. സുരേഷ്കുമാർ, ദിവ്യകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Prev Post

പശുവിന്റെ കൊലപാതകം ബിജെപി കർഷകമോർച്ച എടക്കട്ടുവയലിൽ പ്രതിഷേധം നടത്തി

Next Post

വാര്യർ ഫൗണ്ടേഷൻ അക്കാദമിയിൽ ഓണാഘോഷം.

post-bars