മുളക്കുളം പള്ളിയിൽ മാർ സ്തോഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ .
പിറവം : മുളക്കുളം കർമ്മേൽകുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മാർ സ്തോഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. മഹേഷ് തങ്കച്ചൻ കൊടിയേറ്റി . ഇന്ന് രാവിലെ 8 .15 ഡോ. ഗീവര്ഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന , 11 മണിക്ക് സ്ലീബാ എഴുന്നള്ളിപ്പ് , 11 .30 പ്രദക്ഷിണം, ആശിർവാദം , 12 .45 മേബൂട്ട് അടക്കൽ , 1 മണിക്ക് നേർച്ച സദ്യ, കൊടിയിറക്കൽ . പരിപാടികൾക്ക് ട്രസ്റ്റി തോമസ് മല്ലിപ്പുറം, സെക്രട്ടറി ജോസഫ് ജോർജ് , ജനറൽ കൺവീനർ ബേബി വർഗീസ് എന്നിവർ നേതൃത്വം നൽകും.
ചിത്രം : മുളക്കുളം കർമ്മേൽകുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മാർ സ്തോഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. മഹേഷ് തങ്കച്ചൻ കൊടിയേറ്റുന്നു.