ടിംബർ മർച്ചന്റ്സ് മരം വെട്ടുന്നത് നിർത്തിവയ്യ്ക്കുന്നു.
പിറവം : തൊഴിലാളികളുടെ അന്യായമായ സേവന വ്യവസ്ഥകൾ മൂലം പാമ്പാക്കുട പഞ്ചായത്തിൽ ടിംബർ മർച്ചന്റ്സ് അസ്സോസിയേഷൻ മരം വെട്ടുന്നത് നിർത്തിവയ്യ്ക്കുന്നു . ഗാർഹിക നിർമ്മാണ മേഖലകളിൽ തടിക്ക് ഡിമാൻറ് കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് അന്യായമായ കൂലി നല്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തടി വെട്ടുന്നത് നിർത്തി വയ്ക്കുന്നത് എന്ന് അസ്സോസിയേഷൻ ഭാരവാഹികളായ ബെന്നി ജോസഫ് ,എൻ.ആർ. അമ്മിണികുട്ടൻ എന്നിവർ അറിയിച്ചു.