പിണറായി വിജയൻ അധികാരത്തിൽ തുടരുന്നത് മോഡിയുടെ സഹായത്താൽ :ഡോ മാത്യു കുഴൽനാടൻ എം. എൽ. എ
പിറവം : പിണറായി വിജയൻ അധികാരത്തിൽ തുടരുന്നത് നരേന്ദ്ര മോഡിയുടെ സഹായമുള്ളത് കൊണ്ട് മാത്രമാണെന്നും, ഇ.ഡി. ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ പലപ്പോഴും നോക്കുകുത്തിയായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിലെ ഉൾപ്പെടെയുള്ള ഫയലുകൾ പരിശോധിച്ചാൽ ഏത് സാധാരണക്കാരനും, ഇത് മനസിലാക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേർത്തു.മിഷൻ -2025ന്റെ ഭാഗമായി നടത്തിയ കോൺഗ്രസ് പിറവം മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അരുൺ കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ഡോ ജിന്റോ ജോണും, കാലടി സർവ്വകലശാല മുൻ വൈസ് ചാൻസിലർ ഡോ. എം സി ദിലീപ്കുമാറും ക്ലാസുകൾക്ക് നേതൃത്വം നൽകി.
കോൺഗ്രസ് നേതാക്കളായ സി. പി ജോയ്, കെ.ആർ.പ്രദീപ് കുമാർ , പി സി ജോസ്,വിൽസൺ കെ ജോൺ, കെ ആർ ജയകുമാർ,കെ. വി മാത്യു കാരിത്തടത്തിൽ,തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, ബ്ലോക്ക് ഭാരവാഹികൾ , മണ്ഡലം ഭാരവാഹികൾ, ബൂത്ത്-വാർഡ് പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.പിറവം നഗരസഭ പരിധിയിലെ,ഇരുപത്തിയേഴ് വാർഡിൽ നിന്നും തെരഞ്ഞെടുത്ത 10- പ്രതിനിധികൾ വീതം ക്യാമ്പിൽ പങ്കെടുത്തു.
ചിത്രം : മിഷൻ -2025ന്റെ ഭാഗമായി നടത്തിയ കോൺഗ്രസ് പിറവം മണ്ഡലം ക്യാമ്പ് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.