ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.principaldirectorate.lsgkerala.gov.in സന്ദർശിക്കുക. ഇ-മെയില്‍: [email protected]. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21. വിലാസം: എ യു ഇ ജി എസ് സ്റ്റേറ്റ് സെല്‍, പ്രിൻസിപ്പല്‍ ഡയറക്ടറേറ്റ്, ഒന്നാം നില, സ്വരാജ് ഭവൻ, നന്ദൻകോട്, തിരുവനന്തപുരം.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ യില്‍ ഡ്രാഫ്സ്മാൻ മെക്കാനിക് ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴുവിലേക്ക് വിശ്വകർമ്മ കാറ്റഗറിയില്‍ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) താല്‍ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാർഥികള്‍ ഒക്ടോബർ 15ന് രാവിലെ 11 മണിക്ക് അസല്‍ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാള്‍ മുമ്ബാകെ ഇന്റർവ്യവിന് ഹാജരാകണം.
അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ്
കോഴിക്കോട് മത്സ്യ കർഷക വികസന ഏജൻസിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. ബികോം ബിരുദവും (വിത്ത് കോ-ഓപ്പറേഷൻ) മലയാളം (വേഡ് പ്രോസ്സസിംഗ് അഭികാമ്യം), ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് സർട്ടിഫിക്കറ്റ് (കെജിടിഇ) ഉള്ളവരുമായ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയ്യതി ഒക്ടോബർ 19. ഫോണ്‍: 0495-2383780, ഇ-മെയില്‍: [email protected]
ഡെപ്യൂട്ടേഷൻ നിയമനം
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ സർക്കാർ സർവ്വീസില്‍ സമാന തസ്തികയില്‍ (39,30083,000) ശമ്ബള സ്കെയിലില്‍ സേവനമനുഷ്ഠിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്ബർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പിഎംജി, പട്ടം പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ ഒക്ടോബർ 26 നകംസമർപ്പിക്കണം
അങ്കണവാടി വർക്കർ, ഹെല്‍പ്പർ: അപേക്ഷ ക്ഷണിച്ചു
പാമ്ബാക്കുട ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള കൂത്താട്ടുകുളം മുനിസിപ്പാലിറ്റി, രാമമംഗലം പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർമാരെ തെരെഞ്ഞെടുക്കുന്നതിനും പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർമാരേയും അങ്കണവാടി ഹെല്‍പ്പർമാരേയും തിഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിട്ടുള്ളവരും 46 വയസ് പൂർത്തിയാകാത്തവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരാകണം.വർക്കർ തസ്തികയില്‍ പത്താം ക്ലാസ്സാണ് യോഗ്യത. ഹെല്‍പ്പർ തസ്തികയില്‍ അപേക്ഷകർ എഴുതാനും വായിക്കാനും അറിയാവുന്നവരും പത്താംക്ലാസ്സ് പാസ്സാകാത്തവരും ആയിരിക്കണം.
ഫോണ്‍: 0485 2274404.