പിറവം റോഡിലെ വാഹനപകടം : ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
പിറവം : മാറാടി മഞ്ചേരിപ്പടിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി മലപ്പുറം വടപുരം ഇല്ലിക്കല്‍ അസ്റ അഷൂര്‍(19) ആണ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9 ഓടെ മരിച്ചത്.