Back To Top

November 2, 2023

മുഖ്യമന്ത്രിക്കെതിരെ 7-ാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യ വര്‍ഷവും; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു.പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച്‌ മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയര്‍ത്തുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. എറണാകുളം സ്വദേശിയായ 12-കാരനാണ് കുട്ടി. ഇന്നലെ വൈകിട്ടോടെയായിരുന്നു പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി കോള്‍ എത്തിയത്.

 

ഇതിനിടെ കേരളപ്പിറവി, കേരളീ പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ച്‌ തിരുവനന്തപുരം പേരൂര്‍ക്കട എസ്‌എപി ഗ്രൗണ്ടില്‍ നടക്കുന്ന പോലീസ് പരേഡ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പോലീസ് സേനയാണ് നമ്മുടേതെന്നും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പോലീസില്‍ സമാനതകളില്ലാത്ത മാറ്റങ്ങളുണ്ടായെന്നും പരേഡ് സ്വീകരിച്ച മുഖ്യമന്ത്രി പ്രതികരിച്ചു.കേസുകള്‍ അന്വേഷിക്കുന്നതിനായി ആധുനിക സാങ്കേതികത ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കേരളാ പോലീസാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ സാമൂഹ്യ സേവനം നല്‍കുന്ന സേനയായി പോലീസ് മാറി. വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രിക്കെതിരെ 7-ാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യ വര്‍ഷവും; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി പോലീസ്

Prev Post

മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.

Next Post

മുളന്തുരുത്തി കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥി ത്തൊഴിലാളി പിടിയിൽ.

post-bars