Back To Top

October 12, 2024

2025-ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.

By

തിരുവനന്തപുരം: 2025-ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട സർക്കാർ അവധി ദിനങ്ങളെല്ലാം പ്രവൃത്തി ദിനങ്ങളിലാണെന്നത് പ്രത്യേകതയാണ്.ആകെ 24 പൊതു അവധി ദിനങ്ങളാണ് 2025-ല്‍ ഉള്ളത്. ഇതില്‍ 18 എണ്ണവും വരുന്നത് പ്രവൃത്തി ദിനങ്ങളിലാണ്. ഈ ദിനങ്ങളിലെല്ലാം സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി ആയിരിക്കും.

 

മന്നം ജയന്തി, ശിവരാത്രി, റംസാൻ, വിഷു, മെയ്ദിനം, ബക്രിദ്, കർക്കിടക വാവ്, സ്വാതന്ത്ര്യ ദിനം, അയ്യങ്കാളി ജയന്തി, ഓണം, മഹാനവമി, വിജയദശമി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ അവധികളെല്ലാം പ്രവൃത്തി ദിനങ്ങളിലാണ്.

അവധികളുടെ ലിസ്റ്റ്

 

മന്നം ജയന്തി – ജനുവരി രണ്ട്, വ്യാഴം

മഹാശിവരാത്രി – ഫെബ്രുവരി 26, ബുധൻ

റംസാൻ – മാർച്ച്‌ 31, തിങ്കള്‍

വിഷു – ഏപ്രില്‍ 14, തിങ്കള്‍

പെസഹ വ്യാഴം – ഏപ്രില്‍ 17

ദുഖ വെള്ളി – ഏപ്രില്‍ 18

മെയ്ദിനം – മെയ് ഒന്ന്, വ്യാഴം

ബക്രിദ് – ജൂണ്‍ ആറ്, വെള്ളി

കർക്കിടക വാവ്- ജൂലൈ 24, വ്യാഴം

സ്വാതന്ത്ര്യ ദിനം- ഓഗസ്റ്റ് 15, വെള്ളി

അയ്യങ്കാളി ജയന്തി – ഓഗസ്റ്റ് 25

ഒന്നാം ഓണം – സെപ്റ്റംബർ നാല്, വ്യാഴം

തിരുവോണം – സെപ്റ്റംബർ അഞ്ച്, വെള്ളി

മൂന്നാം ഓണം- സെപ്റ്റംബർ ആറ്, ശനി

മഹാനവമി – ഒക്ടോബർ ഒന്ന്, ബുധൻ

വിജയ ദശമി- ഒക്ടോബർ രണ്ട്, വ്യാഴം

ദീപാവലി – ഒക്ടോബർ 20, തിങ്കള്‍

ക്രിസ്മസ് – ഡിസംബർ 25, വ്യാഴം

റിപ്പബ്ലിക് ദിനം, ഈസ്റ്റർ, മുഹറം, നാലാം ഓണം, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ഗുരു സമാധി തുടങ്ങിയ അവധികള്‍ ഞായറാഴ്ചയാണ് വരുന്നത്. അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ആവണി അവിട്ടം, വിശ്വകർമ ദിനം തുടങ്ങിയ നിയന്ത്രിത അവധി ദിനങ്ങള്‍ വ്യാഴം, ശനി, ബുധൻ ദിവസങ്ങളിലാണ്. 24 പൊതു അവധികളില്‍ 14 എണ്ണം മാത്രമാണ് നെഗോഷ്യബിള്‍ ഇൻട്രിമെന്റ് ആക്‌ട് പ്രകാരമുള്ള അവധികള്‍.

 

2024-ല്‍ 26 അവധി ദിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 20 അവധികളും പ്രവൃത്തി ദിനങ്ങളിലായിരുന്നു. മിക്ക അവധികളും പ്രവൃത്തി ദിനങ്ങളില്‍ വരുന്നത് വിദ്യാലയങ്ങളുടെ ആകെ പഠന സമയത്തെ ബാധിക്കാതിരിക്കാൻ സർക്കാർ നടപടികള്‍ പിന്നീട് സ്വീകരിക്കാറാണ് പതിവ്.

Prev Post

വിളവെടുപ്പ് ഉദ്‌ഘാടനം നടത്തി .       

Next Post

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം

post-bars