Back To Top

October 27, 2023

സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് തീര്‍ഥാടന കേന്ദ്രത്തില്‍പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി

പിറവം: സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് തീര്‍ഥാടന കേന്ദ്രത്തില്‍ (ചാപ്പല്‍ പള്ളി) പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് വികാരി ഫാ.എല്‍ദോസ് ബാബു കൊടിയേറ്റി.

 

ഇന്ന് രാവിലെ ഏഴിന് കുര്‍ബാനയും, വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥനയും, മധ്യസ്ഥ പ്രാര്‍ഥനയും. നാളെ രാവിലെ 7.30 ന് പിറവം വലിയ പള്ളി വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലിന്‍റെ കാര്‍മികത്വത്തില്‍ കുര്‍ബാന. വൈകുന്നേരം നാലിന് മുളക്കുളം കര്‍മേല്‍ക്കുന്ന് പള്ളിയില്‍ ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥന. ചാപ്പല്‍ പള്ളിയില്‍ 5.30 ന് സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം ടൗണ്‍ ചുറ്റി പ്രദക്ഷിണം.

 

29 ന് രാവിലെ 8.30 ന് സുല്‍ത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണാബസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന. പത്തിന് പരിശുദ്ധന്‍റെ തിരുശേഷിപ്പിങ്കല്‍ മധ്യസ്ഥ പ്രാര്‍ഥനയും, ധൂപ പ്രാര്‍ഥനയും. തുടര്‍ന്ന് ആണ്ടേത്ത് കവലയിലെ കുരിശിങ്കലേക്ക് പ്രദക്ഷിണം. തുടര്‍ന്ന് പള്ളിയില്‍ നേര്‍ച്ച സദ്യ.

Prev Post

മാലിന്യമുക്ത പഞ്ചായത്ത് നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും മാലിന്യമുക്തമാകാന്‍ ഒരുങ്ങി മണീട് ഗ്രാമപഞ്ചായത്ത്.

Next Post

നഗരത്തിലൂടെ കടന്നു പോകുന്ന ഉഴുവൂര്‍ തോട്ടില്‍ മാലിന്യം തള്ളി.

post-bars

Leave a Comment