Back To Top

October 28, 2023

റോഡില്‍ ചോരക്കുഴിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച്‌ ആറ് വാഹനങ്ങള്‍ തകര്‍ന്നു.

കൂത്താട്ടുകുളം: എംസി റോഡില്‍ ചോരക്കുഴിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച്‌ ആറ് വാഹനങ്ങള്‍ തകര്‍ന്നു. കോട്ടയം ഭാഗത്ത് നിന്ന് കൂത്താട്ടുകുളത്തേക്കെത്തിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ചോരക്കുഴിയിലെ വെയിറ്റിംഗ് ഷെഡ് ഇടിച്ചു തകര്‍ത്ത ശേഷം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.ഇന്നലെ വൈകുന്നേരം 5.15 ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

 

അപകടത്തില്‍ രണ്ട് ഒട്ടോയും മിനിലോറിയും പൂര്‍ണമായി തകര്‍ന്നു. ഒരു എയ്സ് മിനിലോറിയ്ക്കും, ഒരു നാഷണല്‍ പെര്‍മിറ്റ് ലോറിക്കും കേടുപാടുണ്ടായി. അപകട സ്ഥലത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന വര്‍ക്ക് ഷോപ്പുകളില്‍ വിവിധ മെക്കാനിക് ജോലികള്‍ക്കായി കൊണ്ടുവന്ന വാഹനങ്ങളിലാണ് ലോറി ഇടിച്ചു കയറിയത്.

 

സ്വകാര്യ പിവിപി പൈപ്പ് നിര്‍മാണ കമ്ബിയുടേതാണ് ലോറി. ആലുവ സ്വദേശിയാണ് ലോറി ഓടിച്ചിരുന്നത്. വാഹനത്തില്‍ സഹായിയും ഉണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.

Prev Post

കൂത്താട്ടുകുളം ബി.ആര്‍.സി പരിധിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നകുട്ടികളുടെ കുടുംബസംഗമം നടത്തി

Next Post

ജല വിതരണം മുടങ്ങും.

post-bars

Leave a Comment