Back To Top

October 23, 2023

രാമമംഗലം ഹൈസ്കൂളില്‍ പിടിഎയുടെയും, കുടുംബശ്രീ മിന്നല്‍ സേനയുടെയും നേതൃത്വത്തില്‍ ‘പച്ചക്കറിത്തോട്ടം ‘ പദ്ധതി ആരംഭിച്ചു.

രാമമംഗലം : രാമമംഗലം ഹൈസ്കൂളില്‍ പിടിഎയുടെയും, കുടുംബശ്രീ മിന്നല്‍ സേനയുടെയും നേതൃത്വത്തില്‍ ‘പച്ചക്കറിത്തോട്ടം ‘ പദ്ധതി ആരംഭിച്ചു.സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ഇവിടെനിന്നു തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ കുട്ടികള്‍ക്ക് വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്നും പ്രധാനാധ്യാപിക സിന്ധു പീറ്റര്‍, പിടിഎ പ്രസിഡന്‍റ് രതീഷ് എം. നായര്‍, സ്കൂള്‍ മാനേജര്‍ അജിത്ത് കല്ലൂര്‍ എന്നിവര്‍ പറഞ്ഞു.

 

പദ്ധതിക്ക് ആവശ്യമായ പച്ചക്കറി തൈകളും, വളവും കൃഷിഭവനില്‍ നിന്ന് സൗജന്യമായി നല്‍കി. കൃഷി ഓഫീസര്‍ അഞ്ചു പോള്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ക്രൈം മാപ്പിംഗ് വിജിലന്‍റ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അക്രമങ്ങളെ പ്രതിരോധിക്കാൻ രൂപീകരിച്ചതാണ് മിന്നല്‍ സേന. പരിപാടിക്ക് ലിമ ബെന്നി, എം.കെ. ബിജു, ഡെയ്സി സന്തോഷ്, സുനിത രാജു, കെ.എച്ച്‌. രമേശ്, നന്ദിത നന്ദൻ എന്നിവര്‍ നേതൃത്വം നല്‍കി.

Prev Post

മഞ്ചേരിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു.

Next Post

കൂത്താട്ടുകുളം – പാലാ റോഡ് റീ ടാറിങ് കാലാവസ്ഥ വ്യതിയാനം മൂലം മാറ്റിവെച്ചു

post-bars

Leave a Comment