Back To Top

October 15, 2023

ഓപ്പറേഷൻ അജയ്: നാലാമത്തെ വിമാനവും എത്തി; യുദ്ധഭൂമിയില്‍ നിന്നും തിരിച്ചെത്തിയവരില്‍ 18 മലയാളികള

ന്യൂഡല്‍ഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള നാലാമത് വിമാനം ഇന്ത്യയിലെത്തി.രാവിലെ 7. 50 മണിക്ക് ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. 197 പേരുടെ യാത്ര സംഘത്തില്‍ 18 പേര്‍ മലയാളികളാണ്. ഇവരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെത്തിക്കും.

 

‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ മൂന്നാം വിമാനത്തിലെ യാത്രാക്കാരായ കേരളത്തില്‍ നിന്നുള്ള പതിനെട്ടു (18) പേരില്‍ 11 പേര്‍ കൂടി നാട്ടില്‍തിരിച്ചെത്തി. ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ ഇന്ന് രാവിലെ 07.40 നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുള്ള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്‌സ് ലഭ്യമാക്കിയിരുന്നു. മറ്റുള്ളവര്‍ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് മടങ്ങുന്നത്കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്‌സ് എറണാകുളം പ്രതിനിധി ആര്‍.രശ്മികാന്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇതുവരെ 58 കേരളീയരാണ് ഇസ്രയേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്. കഴിഞ്ഞ ദിവസം 33 കേരളീയരാണ് തിരുവനന്തപുരം. കൊച്ചി വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തിയത്. നേരത്തേ ഡല്‍ഹിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്‌സ് എൻ.ആര്‍ കെ ഡവലപ്‌മെന്റ് ഓഫീസര്‍ ഷാജി മോന്റെയും കേരളാ ഹൗസ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു..

Prev Post

ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍…

Next Post

കക്കാട് നിന്ന് ഉദയംപേരൂരിലേയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ 25 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്ബ്…

post-bars

Leave a Comment