Back To Top

October 15, 2023

എറണാകുളം രാമമംഗലം സെൻട്രല്‍ റസിഡൻസുകാര്‍ വന്ന എയര്‍ ബസ്സ് മലമ്ബുഴയില്‍ വാട്ടര്‍ അതോറട്ടി കഴിച്ച ചാലിലെ കുഴിയില്‍ കുടുങ്ങി.

രാമമംഗലം : എറണാകുളം രാമമംഗലം സെൻട്രല്‍ റസിഡൻസുകാര്‍ വന്ന എയര്‍ ബസ്സ് മലമ്ബുഴയില്‍ വാട്ടര്‍ അതോറട്ടി കഴിച്ച ചാലിലെ കുഴിയില്‍ കുടുങ്ങി.ബസ്സ് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവായി.

 

ഇന്ന് വൈകീട്ട് (ശനി) എട്ടു മണിയോടെയായിരുന്നു സംഭവം. പെരും മഴയും കറണ്ട് പോയതിനാലും കുഴിയില്‍ മഴവെള്ളം ചെളി നിറഞ്ഞു് നിന്നതുകൊണ്ടും ഡ്രൈവര്‍ കുഴികണ്ടില്ല.

 

മലമ്ബുഴ പഞ്ചായത്ത് ബ്ലോക്ക് മെമ്ബര്‍ തോമസ്‌ വാഴപ്പള്ളി, റിട്ടേര്‍ഡ് എക്സൈസ് ഓഫീസര്‍ സലേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ജെസിബി കൊണ്ടുവന്ന് ബസ്സ് വലിച്ചു കയറ്റുകയായിരുന്നു.

 

പല തവണ ഈ പ്രദേശത്ത് അപകടം ഉണ്ടായിട്ടുണ്ടെന്നും അധികൃതര്‍ മൗനം പാലിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Prev Post

മഹിളാ കോണ്‍ഗ്രസ്‌ മുളന്തുരുത്തി ബ്ലോക്ക്‌ ഉത്സാഹ് കണ്‍വെൻഷൻ ജെബി മേത്തര്‍ എം പി…

Next Post

യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി.

post-bars

Leave a Comment