വനിതകൾക്ക് യോഗ പരിശീലനം .
പിറവം : മുനിസിപ്പാലിറ്റി 2023-൨൪ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന യോഗസ്മിതം – വനിതകൾക്ക് സൗജന്യ യോഗപരിശീലനം
എന്ന പദ്ധതിയുടെ നാലാമത്തെ ബാച്ച് 25/01/2024 വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മുനിസിപ്പാലിറ്റി കാര്യാലയത്തിൽ ആരംഭിക്കുന്നു.
യോഗപരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ പിറവം നിവാസികൾ ആയിരിക്കണം. താൽപര്യമുള്ളവർ അതാത് വാർഡ് കൗൺസിലർ പക്കലോ പാലച്ചുവടുള്ള സർക്കാർ ആയുർവേദ ആശുപത്രിയിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.