പാഴൂർ ജി.എൽ.പി.സ്‌കൂളിൽ യോഗാ ദിനം ആചരിച്ചു.
പിറവം : പാഴൂർ, ജി.എൽ .പി സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനത്തിൻ്റെ ഉദ്ഘാടനം പിറവം മുൻസിപ്പൻ വൈസ് ചെയർമാൻ കെ.പി. സലിം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് ജോൺ കെ.കെ. അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വത്സല വർഗീസ്, പിറവം പാഴൂർ ആയൂർവ്വേദ ഡിസ്പെൻസറി ഡോക്ടർ ഡോ: ദീപ, വികസന സമിതി അംഗം സിമ്പിൾ തോമസ് പ്രധാന അധ്യാപകൻ അശോക് കുമാർ, ഡോണ വി. ജോൺ എന്നിവർ പ്രസംഗിച്ചു. യോഗ പരിശീലക ദീപ ബാലകൃഷ്ണൻ കുട്ടികൾക്ക് യോഗ ക്ലാസ് എടുത്തു