വൈ. എം. സി. എ. ദേശീയ പ്രസിഡന്റിന് മണീടിൽ സ്വീകരണം.
പിറവം : വൈ. എം. സി. എ.ദേശീയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്ക ഡോ. വിൻസെന്റ് ജോർജ്, ചെന്നയ്, ട്രഷറർ റെജി ജോർജ് എടയാറന്മുള, ജനറൽ സെക്രട്ടറി എൻ. വി. എൽദോസ് എന്നിവർക്കു മണീട് വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം നാഷണൽ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. .2024-25-ൽ വൈ. എം. സി. എ. നടപ്പിലാക്കുന്ന ചാരിറ്റി പ്രവർത്തന ഫണ്ടിന്റെ ഉദ്ഘാടനം ദേശീയ ട്രഷറാർ റെജിജോർജ് ഇടയാറൻമുള നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി എൻ. വി. എൽദോ ,.കേരള റീജിയൻ വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, ദേശീയ പ്രോപ്പർട്ടി കമ്മിറ്റി അംഗം അഡ്വ . ബിന്നി. എ. തോമസ്, അനിൽ ജോർജ്, ഷെവ. എം. ജെ. മർക്കോസ്, വി.വി. പൗലോസ്, അഡ്വ. ജോർജി സൈമൺ, ജോൺ ജേക്കബ്, ഡയസ് ഐസക്,ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.