ജൈവ-അജൈവ മാലിന്യങ്ങളുടെ സംസ്കരണം -പിറവം നഗരസഭയിൽ ശില്പശാല നടത്തി.
പിറവം : മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായ ജൈവ-അജൈവ മാലിന്യങ്ങളുടെ സംസ്കരണം എന്ന വിഷയത്തിൽ പിറവം നഗരസഭയിൽ ശില്പശാല നടന്നു.
നഗരസഭ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.പി. സലീം അദ്ധ്യക്ഷനായി.കില റിസോഴ്സ് പേഴ്സൺ കെ എ മുകുന്ദൻ,നഗരസഭ സെക്രട്ടറി വി പ്രകാശ്കുമാർ, ക്ലീൻ സിറ്റി മാനേജർ സി എ നാസർ എന്നിവർ വിഷയാവതരണം നടത്തി. കൗൺസിലർമാരായ ഷൈനി ഏലിയാസ് ,ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, പി ഗിരീഷ്കുമാർ, അജേഷ് മനോഹർ, മോളി വലിയകട്ടയിൽ .
എന്നിവർ സംസാരിച്ചു.ഹരിതകർമ്മ സേന, കുടുംബശ്രീ, ആശാപ്ര വർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, റെഡിഡൻസ് അസോസിയേഷൻ ഭാര വാഹികൾ, സ്കൂൾ കോളേജ് പ്രതിനിധികൾ, നഗരസഭ ജീവനക്കാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.