വനിതാ സഹകരണ സംഘം വാർഷിക പൊതു യോഗം നടത്തി.
പിറവം : മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം പ്രസിഡണ്ട് ഷേർലി വർഗീസ് ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡണ്ട് ഷീന ജോയി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ. മുരളീധരൻ, സെക്രട്ടറി ശാന്ത ഗോപി, എൻ.ടി. കുഞ്ഞുമോൻ, അഞ്ചു കൃഷ്ണൻ, ധന്യ മോഹൻ, ചിന്നു ലിജോ, വത്സലകുമാരൻ, രജനി അനിൽ, അഞ്ജു കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.