വിധവ പെൻഷൻ – സർട്ടിഫിക്കറ്റ് ഹാജരാക്കണം
പിറവം : പിറവം നഗരസഭയിൽ നിന്നും വിധവ പെൻഷൻ ,അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്നവരിൽ 60 വയസ്സും, അതിൽ താഴെയുള്ള വരും പുനർവിവാഹം ചെയ്തിട്ടില്ല അല്ലെങ്കിൽ വിവാഹിത ആയിട്ടില്ല എന്ന് ഗസറ്റഡ് ഓഫീസറോ ,വില്ലേജ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഡിസംബർ 31നകം നഗരസഭയിൽ ഹാജരാക്കേണ്ടതാണ് .അല്ലാത്തപക്ഷം സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് വരെ പെൻഷൻ തടസ്സപ്പെടുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു