സർവ്വീസിലിരിക്കെ മരണപ്പട്ട ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ കെ.പി ഏലിയാസിന്റെ കുടുംബ സഹായനിധി വിതരണം ചെയ്തു.
കോലഞ്ചേരി :സർവ്വീസിലിരിക്കെ മരണപ്പട്ട ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ കെ.പി ഏലിയാസിന്റെ കുടുംബ സഹായനിധി വിതരണം ചെയ്തു. കേരള പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷൻ,
കേരള പോലീസ് അസ്സോസിയേഷൻ എന്നിവയുടെ എറണാകുളം റൂറൽ – കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സമാഹരിച്ച തുക പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ കുന്നത്തുനാട് എം.എൽ.എ അഡ്വ: പി വി ശ്രീനിജിൻ കുടുംബാംഗങ്ങൾക്ക് കൈമാറി. കേരള പോലീസ് അസ്സോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.എ.ഷിയാസ് അദ്ധ്യക്ഷനായി. യോഗത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷൻ റൂറൽ സെക്രട്ടറി എം.വി സനിൽ ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി ജയപ്രസാദ് , പുത്തൻകുരിശ് ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ , എൻ . വി . നിഷാദ്, കെ.റ്റി ദീപു, ബിജു പി . കുമാർ , പി.ആർ അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.