കോലഞ്ചേരി ടൗണിലൂടെ “കുടിവെള്ളം ” പാഴാക്കുന്നു.
കോലഞ്ചേരി: കോലഞ്ചേരി ടൗണിലൂടെ ദിവസങ്ങളായി കുടിവെളളം പാഴാകുന്നു. ദിവസങ്ങൾക്ക് മുമ്പ് പ്രചരണ ബാനറുകൾ സ്ഥാപിക്കുന്നതിനായി കമ്പിയടിച്ച് താഴ്ത്തുന്നതിനിടയിലാണ് ജലസേചന വകുപ്പിന്റെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. ഇതോടെ ടൗണിലൂടെ ശുദ്ധജലം പാഴായി കൊണ്ടിരിക്കുകയാണ്. റോഡിലൂടെ പാഴായി കൊണ്ടിരിക്കുന്ന കുടിവെള്ളം കോളജ് ഗെയ്റ്റിൽ തളം കെട്ടി കിടക്കുകയാണ്. പ്രദേശത്തിന്റെ പല ഭാഗത്തും കുടിവെള്ളം കിട്ടാക്കനിയായി മാറുമ്പോഴാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരടക്കം നൂറ് കണക്കിന് ആളുകൾ വന്ന് പോകുന്ന ടൗണിൽ കുടിവെള്ളം പാഴായി കൊണ്ടിരിക്കുന്നത്.