കക്കാട് ശ്രീപുരുഷമംഗലത്ത് വിശ്വരൂപ ദര്‍ശന മഹോത്സവത്തിന് തുടക്കമായി ധനു ഒന്ന് മുതല്‍ 18 വരെയാണ് ദര്‍ശനം
പിറവം: വിശ്വരൂപം പ്രതിഷ്ഠയായുള്ള അപൂർവം വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവത്തിന് തുടക്കമായി.
ധനു ഒന്ന് (ഡിസംബര്‍ 17) മുതല്‍ 18 വരെ (ജനുവരി മൂന്ന്) യാണ് ഉത്സവം. മഹാഭാരത യുദ്ധ നാളുകളാണിതെന്നാണ് വിശ്വാസിക്കുന്നത്. മഹാഭാരത യുദ്ധാരംഭത്തിൽ അർജുനന് ഭഗവാൻ വിശ്വരൂപം കാണിച്ചു കൊടുത്തതിനെ അനുസ്മരിച്ച്
മൂലവിഗ്രഹത്തിൽ വിശ്വരൂപഭാവത്തിലുളള ഗോളക ചാർത്തിയാണ് ദർശനമൊരുക്കുന്നത്. യുദ്ധ നാളുകളില്‍ ഭഗവാന് കഴിച്ചിരുന്നതെന്ന് വിശ്വസിക്കുന്ന
‘ദദ്ധ്യന്നം’ എന്ന വിശേഷാൽ നിവേദ്യം പതിനെട്ട് ദിവസവും ക്ഷേത്രത്തിൽ
സമർപ്പിക്കും.
ധനുപ്പുലരിയിൽ നടതുറക്കുന്നതോടെ വിശ്വരൂപ ദർശനം ആരംഭിക്കും. രാവിലെ ഉഷ: പൂജ കഴിഞ്ഞ് 6 ന് നട തുറക്കുന്നതോടെ ആരംഭിക്കുന്ന ദര്‍ശനം 11 വരെ തുടരും. വൈകീട്ട് 5.30 മുതല്‍ രാത്രി 8 വരെയാണ് ദര്‍ശനം.
വൈകീട്ട് വിശേ ഷാൽ ദീപാരാധനയുണ്ട്. ഈ ദിവസങ്ങളിൽ വിശ്വരൂപ പൂജ, മംഗല്യ പൂജ, വിദ്യാഗോപാല മന്ത്രാർച്ചന തുടങ്ങിയ വിശേഷാൽ പൂജകളുമു ണ്ട്. വിദ്യാഗോപാല മന്ത്രം ജപിച്ച സാരസ്വതം ഘൃതം ക്ഷേത്രത്തിൽ ലഭിക്കും. വിശ്വരൂപദർശനത്തിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട്
ദീപാരാധനക്കുശേഷം പഞ്ചാരിമേളത്തിൻ്റെ അകമ്പടിയോടെ
18 ദിവസം മാത്രം ഭഗവാന് ചാർത്താനുള്ള വിശ്വരൂപഗോളക ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു.
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട് പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി ബ്രഹ്മശ്രീ മോഹനൻ പോറ്റി
എന്നിവർ കാർമ്മികത്വം വഹിച്ചു.
ക്ഷേത്ര സമിതി ഭാരവാഹികളായ ആർ. പ്രശാന്ത്, പ്രമോദ് കുമാർ കക്കാട്ടേൽ, സി.എം. ശ്രീജിത്ത്, സി.എം. അഭിലാഷ്, അഖിലേഷ് ഇടയത്ത്, എസ്. ദിനേശൻ, സി.എം വിനീത്, അഭിലാഷ് അശോകൻ എന്നിവർ എന്നിവർ നേതൃത്വം നൽകി.