തിരുമനാംകുന്ന് ദേവീക്ഷേത്രത്തിൽ വിഷു ഉത്സവം
പിറവം: പാലച്ചുവട് തേക്കുംമൂട്ടിപ്പടി തിരുമനാംകുന്ന് ദേവീക്ഷേത്രത്തിൽ വിഷു ഉത്സവം ആഘോഷിച്ചു . പതിവു പൂജകൾക്ക് ശേഷം വൈകീട്ട് പെരിങ്ങാമല ബാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും തിരുമനാംകുന്നിലേക്ക് നടന്ന താലപ്പൊലി ഘോഷയാത്രയിൽ നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു.
ദീപാരാധനക്ക് ശേഷം അത്താഴ കഞ്ഞി വിതരണം നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വി.വി വിഷ്ണു മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ഷാജി മൈലാംകുന്നത്ത്, വൈസ് പ്രസിഡൻ്റ് ദിവാകരൻ കഴുന്നാട്ടുപറമ്പിൽ, സെക്രട്ടറി രവി ശ്രാമംoത്തിൽ, ജോയിൻ സെക്രട്ടറി സുനിൽ ഭാസി എന്നിവരും കമ്മറ്റിയംഗങ്ങളും നേതൃത്വം നൽകി.
ചിത്രം: പിറവം തേക്കുംമൂട്ടിപ്പടി തിരുമനാംകുന്ന് ദേവീക്ഷേത്രത്തിലേക്ക് വിഷു ഉത്സവത്തിൻ്റെ ഭാഗമായി നടന്ന താലപ്പൊലി