വൈപ്പർ പ്രവർത്തിച്ചില്ല: യാത്രക്കാരെ പെരുവഴിയിലാക്കി കെ.എസ്.ആർ.ടി.സി
കോലഞ്ചേരി: കെ.എസ്.ആർ.ടി.സി ബസിൽ വൈപ്പർ പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിട്ട് കെ.എസ്.ആർ.ടി.സി. ബുധനാഴ്ച്ച രാത്രി 8.30 ഓടെയാണ് വൈറ്റിലയിൽ നിന്നും മൂവ്വാറ്റുപുഴയിലേക്ക് പോയ ബസിൻ്റെ വൈപ്പറാണ് പ്രവർത്തിക്കാതിരുന്നത്. ശക്തമായ മഴയെ തുടർന്ന് ബസ് ഓടിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കിവിട്ടത്. യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ കയറ്റി വിടുകയായിരുന്നു.
….. ഫോട്ടോ…….
വൈപ്പർ പ്രവർത്തിക്കാത്തതിനെ തുടർന്ന് പുത്തൻകുരിശിൽ കെ.എസ്.ആർ.ടി.സി ട്രിപ്പ് അവസാനിപ്പിച്ചപ്പോൾ..