Back To Top

December 18, 2023

വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളിയിലെ വിശുദ്ധ യോഹന്നാൻ മാംദാനയുടെയും വിശുദ്ധ യോഹന്നാൻ ഏവൻഗേലിസ്തായുടെയും തിരുനാളിന് വികാരി ഫാ.ജോൺ പുതിയാമറ്റം കൊടിയേറ്റി.

കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളിയിലെ വിശുദ്ധ യോഹന്നാൻ മാംദാനയുടെയും വിശുദ്ധ യോഹന്നാൻ ഏവൻഗേലിസ്തായുടെയും തിരുനാളിന് വികാരി ഫാ.ജോൺ പുതിയാമറ്റം കൊടിയേറ്റി.

 

ഇന്ന് രാവിലെ 6 30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന നൊവേനയും

 

നാളെ രാവിലെ 6 30 നും എട്ടിനും വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന നൊവേനയും

 

20 മുതൽ 23 വരെ രാവിലെ 6.30 നു വിശുദ്ധ കുർബാന വൈകുന്നേരം അഞ്ചു വിശുദ്ധ കുർബാന നൊവേനയും

 

 

24 നു രാവിലെ 5.30ന് വിശുദ്ധ കുർബാന ഏഴിനും 9.30 നും വിശുദ്ധ കുർബാന, നൊവേന

 

25ന് രാത്രി 12നു പിറവിത്തിരുനാൾ തിരുകർമ്മങ്ങൾ, വിശുദ്ധ കുർബാന

രാവിലെ ഏഴിന് വിശുദ്ധ കുർബാന.

 

തിരുന്നാൾ ദിനമായ 26നു രാവിലെ 6.30നു ഏഴിലും വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 5.30ന് ഇടവകയുടെ അഞ്ചു പ്രദേശങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങൾ ആരംഭിക്കും 6.45 ന് പള്ളിയിൽനിന്നും കുരിശുപള്ളിയിലേക്ക്‌ പ്രധാന പ്രദക്ഷിണം ആരംഭിക്കും. 7.15നു കുരിശുപള്ളിയിൽ പ്രദക്ഷിണസംഗമം. 8നു സമാപനപ്രാർത്ഥന, ആശിർവാദം.

 

 

പ്രധാന തിരുനാൾ ദിനമായ 27 നു രാവിലെ 6 30 നും 10നു വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിനു തിരുന്നാൾ കുർബാന, സന്ദേശം. 6.45നു തിരുന്നാൾ പ്രദക്ഷിണം, 8 നു സമാപനാശിർവാദം.

 

28നു രാവിലെ 6.30 നു വിശുദ്ധ കുർബാന, സെമിത്തേരിയിൽ പ്രാർത്ഥന എന്നിവയായിരിക്കും കാര്യപരിപാടികൾ എന്ന് വികാരി ഫാ. പുതിയാമറ്റം, അസിസ്റ്റന്റ് വികാരി ഫാ. മാത്യു തയ്യിൽ തുടങ്ങിയവർ അറിയിച്ചു.

 

 

ഫോട്ടോ : വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളിയിലെ വിശുദ്ധ യോഹന്നാൻ മാംദാനയുടെയും വിശുദ്ധ യോഹന്നാൻ ഏവൻഗേലിസ്തായുടെയും തിരുനാളിന് വികാരി ഫാ.ജോൺ പുതിയാമറ്റം കൊടിയേറ്റുന്നു.

Prev Post

പാമ്പാക്കുട ചെറിയ പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ പെരുന്നാൾ

Next Post

പീഡനത്തിനിരയായി കൊല്ലപ്പെട്ട 6 വയസ്സുകാരിക്ക് നീതി ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് സായാഹ്ന ധർണ്ണ നടത്തി.

post-bars