മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ പരിശുദ്ധ മാതാവിന്റെ അമലോത്ഭവത്തിരുനാളിനു വികാരി ഫാ.ജോൺ മറ്റം കൊടിയേറ്റി.
ഇലഞ്ഞി : മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ പരിശുദ്ധ മാതാവിന്റെ അമലോത്ഭവത്തിരുനാളിനു വികാരി ഫാ.ജോൺ മറ്റം കൊടിയേറ്റി. ഇന്ന് രാവിലെ 5.45നു, 7 നും, 9.30 നും വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. നാളെ മുതൽ ആറു വരെ
രാവിലെ 6 30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന.
ഏഴിന് രാവിലെ 6.30 നു വിശുദ്ധ കുർബാന, നൊവേന. 7.45 നു തിരുസ്വരൂപങ്ങൾ പരസ്യമണക്കത്തിന് മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. വൈകുന്നേരം അഞ്ചിന് ആഘോഷമായ പാട്ടുകുർബാന, പ്രസംഗം ഫാ. എബ്രഹാം കുഴിമുള്ളിൽ, 6.15 നു ചക്കാലപ്പാറയിലെ വിശുദ്ധ അന്തോനീസിന്റെ കപ്പേളയിലേക്ക് പ്രദക്ഷിണം, 7.15 നു ലദീഞ്ഞ്, 7.25 നു വിശുദ്ധ യോഹന്നാൻ മാംദാനയുടെ കപ്പേളയിലേക്ക് പ്രദക്ഷിണം, 8.15 നു
ലദീഞ്ഞ്, 8.45 നു വിശുദ്ധ കുർബാനയുടെ ആശിർവാദം.
8 നു രാവിലെ 6.30 നു വിശുദ്ധ കുർബാന, 10 നു ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം ഫാ. ജോൺ പുറക്കാട്ട് പുത്തൻപുര. 11.45 നു പ്രദക്ഷിണം എന്നിങ്ങനെയായിരിക്കും കാര്യപരിപാടികൾ എന്ന പള്ളി വികാരി ഫാ.ജോൺ മറ്റം, സഹ വികാരി ഫാ.ജോസഫ് കുഴിവേലിത്തടത്തിൽ എന്നിവർ അറിയിച്ചു.
ഫോട്ടോ : മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ പരിശുദ്ധ മാതാവിന്റെ അമലോത്ഭവത്തിരുനാളിനു വികാരി ഫാ.ജോൺ മറ്റം കൊടിയേറ്റുന്നു.