വെട്ടിത്തറ വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ
രാമമംഗലം: വെട്ടിത്തറ വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ 94 -മത് പ്രധാന പെരുന്നാളും പുതിയ ഓഫീസ് മന്ദിരത്തിന്റെ കൂദാശയും ജനുവരി 28,31, ഫെബ്രുവരി1,2 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, എട്ടിന് അഭി.ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത നയിക്കുന്ന വിശുദ്ധ കുർബാന. തുടർന്ന് വികാരി റവ.ഫാ. പോൾ പടിഞ്ഞാറേതിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം പിറവം എംഎൽഎ അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. എബി വർഗീസ് പാറപ്പു ഴയിൽ, റവ.ഫാ. പ്രൊഫ. ജോർജ് എം. വടാത്ത്, പോൾ വർഗീസ്, വി.ജെ. ജോസഫ്, ആഷ്ലി എൽദോ, മത്തായി റ്റി.എം. തച്ചേത്തിൽ തുടങ്ങിയവർ സംസാരിക്കും.
പൊതുയോഗത്തിനുശേഷം ലഘുഭക്ഷണം, കൊടി ഉയർത്തൽ, പുതിയ ഓഫീസ് മന്ദിരത്തിന്റെ കൂദാശ, നേർച്ചസദ്യ.
ബുധനാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, 7.30-ന് റവ.ഫാ. ബഹനാൻ പതിയാരത്തുപറമ്പിൽ(അങ്കമാലി ഭദ്രാസനം) നയിക്കുന്ന വി. കുർബാന.
വൈകിട്ട് ഏഴിന് സന്ധ്യാപ്രാർത്ഥന, 8-ന് ഭക്തസംഘടനകളുടെ സംയുക്ത വാർഷികം. വികാരി റവ.ഫാ. പോൾ പടിഞ്ഞാറേതിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം എംജെഎസ്എസ്എ ജനറൽ സെക്രട്ടറി പി.വി. ഏലിയാസ് ഉദ്ഘാടനം ചെയ്യും. ജെഎസ്ഓവൈഎ കണ്ടനാട് ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. ജോബിൻസ് ഇലഞ്ഞി മറ്റത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ എം.ടി. ഏലിയാസ് സ്വാഗതം പറയും.
വി.ജെ. ജോസഫ്, ഷിജു ലാൽ, ബ്ലസൻ സി. മറ്റത്തിൽ തുടങ്ങിയവർ സംസാരിക്കും. ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന, 7.30ന് വി. മൂന്നിന്മേൽ കുർബാന, വൈകിട്ട് 4.30ന് വാദ്യമേളങ്ങൾ, ഏഴിന് സന്ധ്യാ പ്രാർത്ഥന, എട്ടിന് പ്രദക്ഷിണം 10.30 ന് ആശിർവാദം, വാദ്യമാളങ്ങൾ, കരിമരുന്ന് പ്രയോഗം, നേർച്ചസദ്യ. ഫെബ്രുവരി രണ്ടിന് രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, 8.30ന് അഭി.ഐസക് മോർ ഒസ്താത്തിയോസ്, മെത്രാപ്പോലീത്ത റവ.ഫാ. ഐസക് കരിപ്പാൽ, റവ.ഫാ. ഫിലിപ്പ് വടക്കേപറമ്പിൽ തുടങ്ങിയവർ നയിക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാന. തുടർന്ന് ലേലം, വാദ്യമേളങ്ങൾ, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ. വൈകിട്ട് 6.30ന് സിനി ആർട്ടിസ്റ്റ് മനോജ് ഗിന്നസ് ഉദ്ഘാടനം ചെയ്ത് സെന്റ്മേരിസ് പ്രോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാസന്ധ്യ (നക്ഷത്ര രാവ് സീസൺ 2).