Back To Top

July 28, 2024

മുളന്തുരുത്തി ഹരിത ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു.                  

 

 

പിറവം : മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനോട് ചേർന്ന് തരിശായി കിടന്ന ഒരേക്കർ സ്ഥലത്തു പച്ചക്കറി കൃഷിക്ക് തുടക്കമായി കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മുളന്തുരുത്തി കൃഷി ഭവൻ മുഖേന ഒരേക്കർ സ്ഥലത്തു മുളന്തുരുത്തി ഹരിത ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നത്. ഓണക്കാലത്ത്

വിഷരഹിത പച്ചക്കറി എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ നടീൽ ഉദ്ഘാടനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ നിർവഹിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി കെ പ്രദീപ് അജി കെ കെ ജൂലിയറ്റ് കെ ബി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെയ്‌നി രാജു എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ . ആർ ജയകുമാർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്‌ടർ കെ കെ ലേഖ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്റ്റാൻലി സി. ക്ലസ്റ്റർ ഭാരവാഹികൾ, മുളന്തുരുത്തി കൃഷി ഓഫീസർ ആശ രാജ്, മുളന്തുരുത്തി ഹരിത ക്ലസ്റ്റർ ഭാരവാഹി കെ കെ ജോർജ് എന്നിവർ സംസാരിച്ചു.

മുളക്, തക്കാളി വഴുതന,പയർ തുടങ്ങിയ ചച്ചക്കറി ഇനങ്ങളും അതോടൊപ്പം ചെണ്ടു മല്ലിയും കൃഷി ചെയ്യുന്നുണ്ട്.

 

Prev Post

റോഡ് സേഫ്റ്റി ക്ലാസ്സ് സംഘടിപ്പിച്ചു

Next Post

കുടുംബശ്രീ ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു  

post-bars