കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വായോധിക മരിച്ചു.
പിറവം: കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വായോധിക മരിച്ചു. കക്കാട് തെക്കെക്കൂറ്റ് പരേതനായ അച്യുതന്റെ ഭാര്യ അല്ലി (62 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ പിറവം മാമലശ്ശേരി റോഡിൽ കക്കാട് കുരിശുപള്ളിയ്ക്ക് ശേഷം കുത്തനെയുള്ള ഇറക്കം കഴിഞ്ഞുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. പാല് വാങ്ങുവാൻ പോയ അല്ലിയെ എതിരെ വന്ന വെട്ടിത്തറ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടനെ തന്നെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. മക്കൾ – അജി , അഞ്ചു , മരുമക്കൾ – രമ്യ, രാജേഷ് . സംസ്ക്കാരം ഇന്ന് ( 14 -12 – 23 ) ഉച്ചക്ക് 1 മണിക്ക് വീട്ടു വളപ്പിൽ.