മെഡിക്കൽ ഓഫീസറുടെ ഒഴിവ്
പിറവം : പിറവം മുൻസിപ്പാലിറ്റിയുടെ ഹെൽത്ത് ആൻഡ് വെൽനസ് സെൻററിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിലേക്കായി 2023 ഡിസംബർ പതിനെട്ടാം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് പിറവം മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ വച്ച് ഒരു വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. താൽപര്യമുള്ള എം.ബി.ബി.എസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് പിറവം മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.